കുവൈത്ത് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം: മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷണം

Posted on: April 5, 2014 11:54 pm | Last updated: April 5, 2014 at 11:59 pm

kuwAITHകോഴിക്കോട്: ഏപ്രില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെ കുവൈത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ-ഹിഫ്‌ള് മത്സരത്തിലേക്ക് മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷണം. അന്‍പത്തിയേഴ് രാഷ്ട്രങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധികളായാണ് മര്‍കസ് വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഹാഫിള് അബൂബക്കര്‍ സിദ്ദീഖ്, ഹാഫിള് അബൂബക്കര്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. മര്‍കസ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ വെള്ളിയാഴ്ച കുവൈത്തിലെത്തി. ദുബൈ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളില്‍ മുമ്പും മര്‍കസ് വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
ഉസ്താദുമാരും വിദ്യാര്‍ത്ഥികളും ഇവര്‍ക്ക് യാത്രയയപ്പ് നല്‍കിയ യോഗം ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂരിന്റെ അധ്യക്ഷതയില്‍ ലത്വീഫ് സഖാഫി പെരുമുഖം ഉദ്ഘാടനം ചെയ്തു. ഖാരിഅ് ബശീര്‍ സഖാഫി, ഹനീഫ് സഖാഫി സംസാരിച്ചു.

ALSO READ  ആഗോള സഖാഫി സമ്മേളനം; നോളജ് സിറ്റിയിൽ ഒരുക്കങ്ങൾ പൂർത്തിയായി