ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങുന്നു; രോഗികള്‍ ദുരിതത്തില്‍

Posted on: April 5, 2014 12:29 pm | Last updated: April 5, 2014 at 12:29 pm

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷന് ആവശ്യമായ മയക്ക് മരുന്ന് നല്‍കുന്ന ഡോക്ടര്‍ കഴിഞ്ഞ നാല് ദിവസമായി ലീവ് ആയതോടെ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങി.ഇതോടെ ഗര്‍ഭിണികളടക്കമുള്ള രോഗികള്‍ ദുരിതത്തിലുമായി. പല രോഗികളും സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണ് ചെയ്തത്.
അനസ്തീഷ്യ ഡോക്ടര്‍ ലീവയായതോടു കൂടി അടിയന്തിരമായ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ ഓപ്പറേഷന് വേണ്ടി മയക്കാന്‍ ഡോക്‌റില്ലാത്ത അവസ്ഥയുമായി.പ്രസവം ഉള്‍പ്പെടെ 40ഓളം ശക്ത്രക്രിയയാണ് ജില്ലാ ആശുപത്രിയില്‍ ദിനം പ്രതി നടക്കുന്നത്.
ജില്ലാ ആശുപത്രിലെ ശസ്ത്രക്രി സൗജന്യ നിരക്കിലാണ് ചെയ്യുന്നത്. ശസ്ത്ര ക്രിയ മുടങ്ങിയതോടെ വന്‍ തുക കൊടുത്ത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും.
മാനന്തവാടി ജില്ലാ ആശുപത്രയിലെത്തുന്ന രോഗികളിലധികവും ആദിവാസി വിഭാഗത്തിപ്പെട്ടവരുള്‍പ്പെടെയുള്ള നിര്‍ദ്ധനരായ രോഗികളാണ് . ഈ രോഗികള്‍ക്കാവട്ടെ സ്വകാര്യ ആശുപത്രികളെ സമീപിക്കുവാന്‍ കഴിയാത്ത അവസ്ഥയുമാണ്. നാല് ദിവസമായിട്ടും ബദല്‍ സംവിധാനമൊരുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യറായിട്ടില്ല.
പല രോഗികളോയും ഡോക്ടറില്ലെന്ന കാരണം പറഞ്ഞ് തിരിച്ച് വിടുകയാണിപ്പോള്‍ ചെയ്യുന്നത്.
എത്രയും പെട്ടെന്ന് ലീവിലായ ഡോക്ടര്‍ക്ക് പകരം സംവിധാനം എര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്്.