ടിപി കേസിലെ പ്രതിയുമായി എ.എന്‍ ഷംസീര്‍ കൊലപാതകത്തിന് മുമ്പ് ബന്ധപ്പെട്ടിരുന്നു: ആര്‍എംപി

Posted on: April 5, 2014 9:57 am | Last updated: April 6, 2014 at 6:11 pm

ramaകോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനര്‍ത്ഥി എ.എന്‍ ഷംസീറിനെതിരെ ആര്‍എംപി രംഗത്ത്. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഷംസീര്‍ കേസിലെ രണ്ടാം പ്രതിയായ കിര്‍മാണി മനോജുമായി മൂന്നാഴ്ചക്കുള്ളില്‍ രണ്ടു തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന ആരോപണവുമായി ആര്‍എംപി രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ രേഖകളിലുണ്ട്. സംഭവത്തില്‍ അന്വേഷണം വേണമെന്നും ചന്ദ്രശേഖരന്റെ വിധവ കെ.കെ രമ ആവശ്യപ്പെട്ടു.