സുവനീര്‍ പ്രകാശനം ചെയ്തു

Posted on: April 5, 2014 8:49 am | Last updated: April 5, 2014 at 8:49 am

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം തയ്യാറാക്കിയ ‘നിലാവെട്ടം’ സുവനീര്‍ പ്രകാശനം ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന് നല്‍കി നിര്‍വഹിച്ചു.
വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊളളിച്ചാണ് നിലാവെട്ടം തയ്യാറാക്കിയത്.
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി എന്‍ സുരേഷ്ബാബു, വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം എംപ്ലോയ്‌മെന്റ് ഓഫീസര്‍ സ്‌കറിയ തോമസ്, ജെ ഇ ഒ മാരായ പി കെ രാജേന്ദ്രന്‍, എസ് ആറുമുഖം എന്നിവര്‍ സന്നിഹിതരായിരുന്നു.