എസ് വൈ എസ് ജില്ലാ വ്യാപാരി വ്യവസായി സംഗമം നാളെ

Posted on: April 5, 2014 8:40 am | Last updated: April 5, 2014 at 8:40 am

മലപ്പുറം: ‘യൗവ്വനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് മിഷന്‍ 2014 പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യാപാരി വ്യവസായി സംഗമം നാളെ മലപ്പുറത്ത് നടക്കും.
ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ അഞ്ചു മണി വരെ പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. രാജ്യത്തിന്റെ ഭാവി ഭാഗധേയത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന വ്യാപാരി വ്യവസായി സമൂഹം നാടിന്റെ നട്ടെല്ലാണ്. നാനാവിഭാഗം ആളുകളുമായി ദൈനം ദിനം ബന്ധപെടുകയും അടുത്തറിയുകയും ചെയ്യുന്ന വ്യാപാരി സമൂഹം കൊടിയ ചൂഷണത്തിന് വിധേയമാകുകയാണ്.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപെട്ടവരുടെ മുന്നേറ്റത്തിനും പുരോഗതിക്കും തങ്ങളാല്‍ കഴിയുന്ന സഹായ സഹകരണങ്ങള്‍ നല്‍കുന്ന ഈ വിഭാഗത്തെ കൂടുതല്‍ ധാര്‍മിക വത്കരിക്കേണ്ടത് അനിവാര്യമാണ്. ഉപഭോക്താക്കളെ ചൂഷണോപാധിയാക്കുന്നതിന് പകരം അവര്‍ക്ക് രക്ഷാകവചമാകാന്‍ വര്‍ത്തക സമൂഹത്തെ പ്രാപ്തമാക്കണം. ഇതിന് വേണ്ടിയുള്ള കൂട്ടായ്മ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ വ്യാപാരി പ്രധാനികള്‍ക്കായി ഈ സംഗമമൊരുക്കുന്നത്.
സയ്യിദ് ഇബ്‌റാഹീം ഖലിലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി സംബന്ധിക്കും.