‘ഫലസ്തീന്‍, ഇസ്‌റാഈല്‍ നേതൃത്വം സമാധാന ചര്‍ച്ചകളോട് സഹകരിക്കണം’

Posted on: April 5, 2014 7:43 am | Last updated: April 5, 2014 at 7:43 am

വാഷിംഗ്ടണ്‍: സമാധാന ചര്‍ച്ചകളുമായി ഫലസ്തീനിന്റെയും ഇസ്‌റാഈലിന്റെയും നേതാക്കള്‍ സഹകരിക്കണമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ചര്‍ച്ചയിലെ യു എസ് പങ്ക് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് അയവ് വരുത്തി സമാധാനം കൊണ്ടുവരുന്ന നടപടികളില്‍ ഇരു രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഖേദകരമായ നീക്കങ്ങളാണ് കുറച്ച് ദിവസങ്ങളായി ഉണ്ടായതെന്ന് കെറി പറഞ്ഞു. എന്നാല്‍ സമാധാനശ്രമങ്ങള്‍ അവസാനിപ്പിക്കില്ലെന്നും എല്ലാ കാര്യങ്ങളും വിലയിരുത്തി ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.