2.42 കോടി വോട്ടര്‍മാര്‍; 21,424 പോളിംഗ് ബൂത്തുകള്‍

Posted on: April 5, 2014 12:41 am | Last updated: April 5, 2014 at 12:41 am

TH13_KERALA_ELECTIO_549297gതിരുവനന്തപുരം: ഇന്ത്യന്‍ ജനാധിപത്യത്തിന് കരുത്ത് നല്‍കാന്‍ കേരളത്തില്‍ നിന്ന് അയക്കേണ്ട ഇരുപത് എം പിമാരെ തിരഞ്ഞെടുക്കാന്‍ 2.42 കോടി വോട്ടര്‍മാര്‍. കൃത്യമായി പറഞ്ഞാല്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ 2,42,51,942. ഇതില്‍ 1,16,81,503 പേര്‍ പുരുഷന്മാര്‍. 1,25,70,439 പേര്‍ സ്ത്രീകള്‍. 18നും 19നും ഇടയില്‍ പ്രായമുള്ള യുവ വോട്ടര്‍മാര്‍ 5,56,702 പേരാണ്. ഇരുപതിനും അറുപതിനും ഇടയില്‍ പ്രായമുള്ള 2,01,81,660 വോട്ടര്‍മാരും അറുപതിനുമേല്‍ പ്രായമുള്ള 35,13,580 വോട്ടര്‍മാരുമുണ്ട്.

കൂടുതല്‍ വോട്ടര്‍മാര്‍ പത്തനംതിട്ടയിലാണ്. 13,17,851. തൃശൂരും ആറ്റിങ്ങലുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇവിടെ യഥാക്രമം 12,74,081, 12,67,456 വീതം വോട്ടര്‍മാരാണുള്ളത്. വോട്ടര്‍മാര്‍ കുറവ് ചാലക്കുടിയിലാണ്. 11,49,374 പേര്‍. മറ്റു മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം ഇങ്ങനെ. കാസര്‍കോട് – 12,40,463, കണ്ണൂര്‍- 11,63,037, വടകര-11,78,888, വയനാട്-12,47,326, കോഴിക്കോട്-11,78,219, മലപ്പുറം 11,97,718, പൊന്നാനി-11,80,031, പാലക്കാട്-12,05,798, ആലത്തൂര്‍-12,13,531, എറണാകുളം-11,55,218, ഇടുക്കി-11,57,419, കോട്ടയം-11,59,017, ആലപ്പുഴ-12,61,739, മാവേലിക്കര-12,43,238, കൊല്ലം-12,14,984, തിരുവനന്തപുരം 12,67,456.
സ്ത്രീ വോട്ടര്‍മാര്‍ കൂടുതലും പത്തനംതിട്ടയിലാണ്. കുറവ് ചാലക്കുടിയിലും. 21,424 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 948 പോളിംഗ് സ്റ്റേഷനുകള്‍ കൂടുതലാണ്. ഏറ്റവും കൂടുതല്‍ പോളിംഗ് സ്റ്റേഷനുകളുള്ളതും പത്തനംതിട്ടയിലാണ്. 1205 ബൂത്തുകള്‍. കുറവ് പൊന്നാനിയിലും, 948.
കാസര്‍കോട്-1093, കണ്ണൂര്‍-1002, വടകര-1044, വയനാട്-1073, കോഴിക്കോട്-1003, മലപ്പുറം-1006, പാലക്കാട്-1026, ആലത്തൂര്‍ 1036, തൃശൂര്‍-1093, ചാലക്കുടി-1070, എറണാകുളം 1018, ഇടുക്കി-1145, കോട്ടയം-1088, ആലപ്പുഴ-1130, മാവേലിക്കര-1147, കൊല്ലം-1119, ആറ്റിങ്ങല്‍-1118, തിരുവനന്തപുരം-1060. എന്നിങ്ങനെയാണ് പോളിംഗ് ബൂത്തുകളുളുള്ളത്. 1700 വോട്ടര്‍മാരില്‍ കൂടുതലുള്ള തൃശൂര്‍, പാലക്കാട്, എറണാകുളം മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളില്‍ ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. ഒരു ബൂത്തിലെ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1700 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള മൂന്നിടത്താണ് ഓക്‌സിലറി സ്റ്റേഷന്‍ അനുവദിച്ചിരിക്കുന്നത്.
പോളിംഗ് സ്റ്റേഷനുകളില്‍ മിനിമം സൗകര്യങ്ങള്‍ ഉറപ്പ് വരുത്തും. പോളിംഗ് സറ്റേഷന്റെ ഇരുനൂറ് മീറ്റര്‍ പരിധിയില്‍ വാഹനം അനുവദിക്കില്ല. വോട്ടിംഗ് കേന്ദ്രങ്ങളില്‍ വീല്‍ചെയര്‍ സൗകര്യം ഒരുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
15ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളതിനാല്‍ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ട് ബാലറ്റ് യൂനിറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് രണ്ട് ബാലറ്റ് യൂനിറ്റുകളുപയോഗിക്കുന്നത്.
27 സ്ത്രീകള്‍ ഉള്‍പ്പെടെ 269 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളുടെ പേരുകള്‍ സെറ്റ് ചെയ്യാനുള്ള ജോലിയാണ് അവശേഷിക്കുന്നത്. 1,05,049 പോളിംഗ് സ്റ്റാഫിനെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിരിക്കുന്നത്.