മാനഭംഗക്കേസ് പ്രതിയെ വെറുതെ വിട്ടു: പെണ്‍കുട്ടിയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Posted on: April 4, 2014 7:17 pm | Last updated: April 5, 2014 at 12:07 am

RAPEതിരുപ്പൂര്‍(തമിഴ്‌നാട്): എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ അമ്മ കോടതി വരാന്തയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. മലയാളിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ തിരുപ്പൂര്‍ സ്വദേശി കണ്ണനെയാണ് കോടതി വെറുതെ വിട്ടത്. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.