Connect with us

Ongoing News

ട്വന്റി-20 ലോകകപ്പ്: ശ്രീലങ്ക ഫൈനലില്‍

Published

|

Last Updated

മിര്‍പുര്‍: മഴ നിയമപ്രകാരം 27 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി ശ്രീലങ്ക ഐ സി സി ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനല്‍ ഇന്ന്.

ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഇരുപതോവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സച്ചു. വെസ്റ്റിന്‍ഡീസ് 13.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ മഴയെത്തി. ഇതോടെ, ഡക്ക്‌വെര്‍ത് ലൂയിസ് നിയമപ്രകാരം വിജയികളെ തീരുമാനിച്ചു. ക്രിസ് ഗെയ്‌ലിനെ (3)യും ഡ്വെയിന്‍ സ്മിത്തിനെ (17)യും അഞ്ചാം ഓവറില്‍ പുറത്താക്കിയ ക്യാപ്റ്റന്‍ ലസിംത് മലിംഗയാണ് ശ്രീലങ്കക്ക് ആധിപത്യം നല്‍കിയത്. ഈ ഷോക്കില്‍ നിന്ന് കരകയറാന്‍ വിന്‍ഡീസ് വിഷമിച്ചു. 19 പന്തില്‍ 30 റണ്‍സടിച്ച ബ്രാവോയുടെ പ്രകടനം പ്രതീക്ഷ നല്‍കിയെങ്കിലും കുലശേഖരക്ക് മുന്നില്‍ ആ ഇന്നിംഗ്‌സ് അവസാനിച്ചു. സിമണ്‍സിനെ (4) പ്രസന്ന പുറത്താക്കി. മര്‍ലോണ്‍ സാമുവല്‍സും (18), ക്യാപ്റ്റന്‍ ഡാരന്‍ സമിയും (0) വെടിക്കെട്ട് ബാറ്റിംഗിന് തയ്യാറായി നില്‍ക്കുമ്പോഴാണ് മഴയെത്തിയത്.
ശ്രീലങ്കന്‍ ഇന്നിംഗ്‌സില്‍ തിളങ്ങിയത് 23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറുമടക്കം 40 റണ്‍സടിച്ച മാത്യൂസാണ്. തിരിമന്നെ 35 പന്തില്‍ 44 റണ്‍സോടെ മാത്യൂസിന് മികച്ച പിന്തുണ നല്‍കി. മൂന്ന് ഫോറും രണ്ട് സിക്‌സറുകളുമായി തിരിമന്നെയും കസറി. കുശാല്‍ പെരേര (26), ദില്‍ഷന്‍ (39) ലങ്കക്ക് മികച്ച തുടക്കം നല്‍കി. പതിനാലാം ഓവറില്‍ 91ന് നാല് വിക്കറ്റ് എന്ന നിലയില്‍ നിന്ന് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് മാത്യൂസും തിരിമന്നെയും ചേര്‍ന്നാണ്.
bph-cmPv Ifn¡pw
മിര്‍പുര്‍: ട്വന്റി20 ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പരിക്കേറ്റ യുവരാജ് സിംഗ് ഇന്ന് കളിക്കും. ടി20 ഫോര്‍മാറ്റില്‍ ഏഴ് തവണ നേര്‍ക്കുനര്‍ വന്നപ്പോള്‍ അഞ്ചിലും ജയിച്ചത് ഇന്ത്യയായിരുന്നു. ലോകകപ്പില്‍ നാല് തവണയാണ് ഏറ്റുമുട്ടിയത്. മൂന്ന് ജയവുമായി ഇവിടെയും ഇന്ത്യക്ക് മുന്‍തൂക്കം.

 

Latest