ചാവറയച്ചനും എവുപ്രാസ്യമ്മക്കും വിശുദ്ധപദവി

Posted on: April 3, 2014 4:42 pm | Last updated: April 3, 2014 at 4:42 pm

saintsവത്തിക്കാന്‍ സിറ്റി: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ വത്തിക്കാന്‍ തീരുമാനിച്ചു. ഇരുവരുടെയും പേരിലുള്ള അദ്ഭുതപ്രവര്‍ത്തികള്‍ അംഗീകരിക്കുന്നതായി മാര്‍പ്പാപ്പ അറിയിച്ചു. വത്തിക്കാന്‍ ഇത്തവണ വിശുദ്ധ പദവി നല്‍കിയ 14 പേരില്‍പ്പെട്ടവരാണ് ഇവര്‍ രണ്ടു പേരും. ഇതോടെ കേരളത്തില്‍ നിന്നുള്ള മൂന്നു പേര്‍ക്ക് വിശുദ്ധപദവി ലഭിച്ചു. സെന്റ് അല്‍ഫോണ്‍സാമ്മയാണ് ഇതിനുമുമ്പ് വിശുദ്ധപദവി ലഭിച്ച മലയാളി.