Connect with us

Wayanad

33 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി: രണ്ട്‌പേര്‍ അറസ്റ്റില്‍

Published

|

Last Updated

മാനന്തവാടി: 33 ലക്ഷം രൂപയുടെ കള്ളപണം പിടികൂടി രണ്ട് അറസ്റ്റ് ചെയ്തു. 3114750 രൂപയുമായി കൂത്ത്പറമ്പ് സ്വദേശിയായ സനീഷ് (35), 170000 രൂപയുമായി കോഴിക്കോട് കാരപ്പറമ്പ് ബിസ്മില്ലാ മന്‍സില്‍ ജസീല്‍ എന്നിവരെയാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി കള്ളപണം കടത്ത് തടയുന്നതിനുള്ള എസ്എസ്ജിടി സ്‌ക്വാഡ് പിടി കൂടിയത്.
തലപ്പുഴ ബോയ്‌സ് ടൗണ്‍ ചെക്ക് പോസ്റ്റില്‍വെച്ച് നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തിയ രൂപ രേഖകളില്ലാതെ കണ്ടെത്തിയത്.
പ്രതികളെ ഇന്‍കം ടാക്‌സിന് കൈമാറും. മാനന്തവാടി ലാന്റ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ കെ കെ വിജയന്‍ സെപഷല്‍ തഹസില്‍ദാരായ പ്രഭാകരന്‍, കെ എം രാജു, റവന്യൂ ഉദ്യോഗസ്ഥന്‍ കെ ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.