പൊന്നാനിയില്‍ സ്ത്രീകള്‍ക്കായി 12 പോളിംഗ് സ്റ്റേഷനുകള്‍

Posted on: April 3, 2014 8:52 am | Last updated: April 3, 2014 at 8:52 am

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കി.
12 പോളിംഗ് സ്റ്റേഷനുകളും തീരദേശ മേഖലകളിലാണ്. വോട്ടെടുപ്പ് ദിവസം ഈ ബൂത്തുകളില്‍ ഭൂരിഭാഗം ജീവനക്കാരും സ്ത്രീകളായിരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. മുഴുവന്‍ വോട്ടര്‍മാരും സ്ത്രീകളായതിനാല്‍ സാധാരണ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തും.
ഈ പോളിംഗ് സ്റ്റേഷനുകളിലെ ജീവനക്കാരുടെ വിവരങ്ങള്‍ ഏപ്രില്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. അലിമുല്‍ ഇഖാന്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ (വടക്ക് ഭാഗം), ഗവ. ഫിഷറീസ് ലോവര്‍ പ്രൈമറി സ്‌കൂള്‍, ഗവ. മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂള്‍, മൗനത്തുല്‍ ഇസ്‌ലാം അപ്പര്‍ പ്രൈമറി സ്‌കൂള്‍, മാറാക്കടവ് അല്‍ മദ്രസത്തുല്‍ ബദരിയാ, എം ഇ എസ്. കോളജ്, പുതുപൊന്നാനി എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍, പൊന്നാനി ഹംസിയ മദ്രസ, മൗനത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൗനത്തുല്‍ ഇസ്‌ലാം യത്തീം ഖാന, പുതുപൊന്നാനി എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, പുതുപൊന്നാനി ഗവ. ഫിഷറീസ് ലോവര്‍ പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളാണ് വനിതകള്‍ക്ക് മാത്രമായുള്ള പോളിംഗ് സ്റ്റേഷനുകള്‍.