കണ്ണങ്കണ്ടിയില്‍ വിഷു ഓഫര്‍

Posted on: April 3, 2014 7:37 am | Last updated: April 3, 2014 at 7:37 am

കോഴിക്കോട്: ഗൃഹോപകരണ വിപണിയിലെ ഡീലറായ കണ്ണങ്കണ്ടിയില്‍ വിഷു ഓഫറുകള്‍ ആരംഭിച്ചു. ഗംഭീരമായ ഓഫറുകളാണ് ഈ വര്‍ഷത്തെയും വിഷുവിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്നും നിരവധി സമ്മാനങ്ങള്‍ നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ബംബര്‍ സമ്മാനമായ 25 പവന്‍ നല്‍കും. പ്രശസ്ത ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ ഷോറൂമില്‍ നിന്നും ലഭിക്കും. കണ്ണങ്കണ്ടിയുടെ കോഴിക്കോട്, പേരാമ്പ്ര, താമരശ്ശേരി, കൊണ്ടോട്ടി ഷോറൂമുകളില്‍ ഓഫറുകളും വിലക്കുറവും ഉണ്ടാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.