മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി

Posted on: April 2, 2014 11:29 am | Last updated: April 2, 2014 at 11:59 pm

high courtതിരുവനന്തപുരം: സലീം രാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദിന്റെ നടപടിക്കെതിരെ ചീഫ് ജസ്റ്റിസിന് പരാതി. ടി എന്‍ പ്രതാപന്‍ എം എല്‍ എയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവന് പരാതി നല്‍കിയത്. ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയുടെ അന്തസാത്തക്ക് നിരക്കുന്നതല്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പക്ഷപാതപരമായ പരാമര്‍ശങ്ങളാണ് ജഡ്ജി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.