സഊദിയില്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് 750 റിയാല്‍ റിസ്‌ക്ക് അലവന്‍സ്

Posted on: April 2, 2014 8:19 am | Last updated: April 2, 2014 at 11:59 pm

saudi medicalജിദ്ദ: സാംക്രമിക രോഗങ്ങളുള്ള രോഗികളുമായി നിരന്തരം ഇടപഴകുന്ന മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് പ്രതിമാസം 750 റിയാല്‍ റിസ്‌ക്ക് അലവന്‍സ് നല്‍കാന്‍ സഊദി ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ഇത്തരം രോഗികളുമായി ഇടപഴകുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് സഊദി പുതിയ അലവന്‍സ് പ്രഖ്യാപിച്ചത്. അത്യാഹിത വിഭാഗങ്ങളിലും പത്തോളജി ലബോറട്ടറികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ പുരുഷ നെഴ്‌സിന് കൊറോണ വൈറസ് പിടിപെട്ടതിനെ തുടര്‍ന്നാണ് ഇത്തരം രോഗികളുമായി ഇടപഴകുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ വേണമെന്ന ആവശ്യം ഉയര്‍ന്നത്.