അമൃതാനന്ദമയിക്കെതിരെ പുസ്തകം: ഡി സി ബുക്‌സിന് നേരെ ആക്രമണം

Posted on: April 1, 2014 9:20 pm | Last updated: April 5, 2014 at 5:19 pm

 

amrthanatha mayi bookകോട്ടയം: അമൃതാനന്ദമയിക്കെതിരെയുള്ള ഗെയ്ല്‍ ട്രേഡ്‌വെലിന്റെ വെളിപ്പെടുത്തലുകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച ഡി സി ബുക്‌സിനും, ഉടമയുടെ വീടിനും നേരെ ആക്രമണം. കഴിഞ്ഞ ദിവസം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് റോഡിലെ പ്രധാന ശാഖ ആക്രമിച്ചതിനു പിന്നാലെ രാത്രി ഉടമ രവി ഡി സിയുടെ വീടിനു നേരെയും ആക്രമണമുണ്ടായി.

ഡി സി ബുക്‌സിന്റെ ശാഖയിലത്തെിയ മുന്നംഗ അക്രമി സംഘം പുസ്തകങ്ങള്‍ നശിപ്പിക്കുകയും വാരിവലിച്ചിടുകയും ചെയ്തു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘം അമൃതാനന്ദമയിക്കെതിരായ അപവാദ പ്രചരണങ്ങളില്‍ നിന്ന് ഡി സി ബുക്‌സ് പിന്‍മാറുക എന്ന പോസ്റ്ററും പതിച്ചു. സ്ഥലത്ത് കാവിക്കൊടി നാട്ടിയ സംഘം ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി്.

തിങ്കളാഴ്ച രാത്രി പത്തുമണിക്ക് ശേഷമാണ് രവി ഡി സിയുടെ ദേവലോകത്തുള്ള വീടിനുനേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അമൃതാന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രേഡ്‌വെലുമായി ജോണ്‍ബ്രിട്ടാസ് നടത്തിയ അഭിമുഖമാണ് ഡി സി ബുക്‌സ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.