വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ഇന്നു മുതല്‍

Posted on: April 1, 2014 6:00 am | Last updated: April 2, 2014 at 8:06 am

voter's ID cardതിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സഹായിക്കുന്ന വോട്ടേഴ്‌സ് സ്ലിപ്പുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്തു തുടങ്ങും. ബൂത്തുതല ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തിയാണ് സ്ലിപ്പുകള്‍ വിതരണം ചെയ്യുക. വോട്ടറുടെ വിവരങ്ങള്‍, ബൂത്തിലെ ലിസ്റ്റില്‍ വോട്ടറുടെ ക്രമനമ്പര്‍ എന്നിവ സ്ലിപ്പിലുണ്ടാവും. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഈ സ്ലിപ്പ് ഉപയോഗിച്ച് വോട്ടുചെയ്യാം. എന്നാല്‍ ഇതിന്റെ പകര്‍പ്പ് ഉപയോഗിക്കാന്‍ പാടില്ല. സ്ലിപ്പ് ലഭിക്കാത്തവര്‍ക്ക് വോട്ടെടുപ്പുദിവസം അവരുടെ ബൂത്തിലെ വോട്ടര്‍ ഹെല്‍പ് ഡെസ്‌കില്‍ നിന്നും സ്ലിപ്പ് ലഭിക്കുന്നതാണ്.