മോഡിയുടെ പ്രസ്താവ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന് ആന്റണി

Posted on: March 29, 2014 12:23 pm | Last updated: March 30, 2014 at 11:39 am
SHARE

antonyതിരുവനന്തപുരം: തനിക്കെതിരെയുള്ള മോഡിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിരോധമന്ത്രി എ കെ ആന്റണി. മോഡിയുടെ എ കെ 47 പ്രയോഗം ശരിയായില്ല. ഇത്തരം പ്രസ്താവനകള്‍ ശത്രുരാജ്യത്തിനെ സഹായിക്കുന്നതാണ്. മോഡിയുടെ പ്രസ്താവന ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുമെന്നും ആന്റണി പറഞ്ഞു.

തെരെഞ്ഞെടുപ്പ് സര്‍വേകളില്‍ പറയുന്ന സീറ്റ് ബി ജെ പിക്ക് ലഭിക്കുകയില്ലെന്നും യു പി എ വീണ്ടും അധികാരത്തില്‍ വരുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.