സാബിര്‍ അലി ഒടുവില്‍ ബി ജെ പിയില്‍

Posted on: March 28, 2014 11:30 pm | Last updated: March 28, 2014 at 11:30 pm
SHARE

sabir aliന്യൂഡല്‍ഹി: ജെ ഡി യുവില്‍ നിന്ന് പുറത്താക്കപ്പെട്ട എം പി. സാബിര്‍ അലി ബി ജെ പിയില്‍ ചേര്‍ന്നു. രാജ്യത്തെ നയിക്കാന്‍ ഏറെ യോഗ്യനാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്നു അദ്ദേഹം. നേരത്തെയും അദ്ദേഹം മോദിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എന്‍ കെ സിംഗ് എം പിയും ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. രാജ്യസഭയിലെ അംഗമാണ് എന്‍ കെ സിംഗ്.
ശേഹര്‍ മണ്ഡലത്തില്‍ ജെ ഡി യു ടിക്കറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി അനുമതി നല്‍കിയ സാബിര്‍ അലി മോദിയെ പ്രകീര്‍ത്തിച്ച് പ്രസംഗിക്കുകയായിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയത്. ന്യൂനപക്ഷങ്ങള്‍ക്ക് മോദി ഒട്ടേറെ സഹായങ്ങള്‍ ചെയ്യുമെന്നും എന്തുകൊണ്ടും നല്ല പ്രധാനമന്ത്രിയാകാന്‍ അദ്ദേഹം യോഗ്യനാണെന്നും സാബിര്‍ പറഞ്ഞു.
ജെ ഡി യുവില്‍ ചേരുന്നതിന് മുമ്പ് രാംവിലാസ് പാസ്വാന്റെ എല്‍ ജെ പിയില്‍ അംഗമായിരുന്നു സാബിര്‍ അലി.