പൂവാലന്‍മാര്‍ ശ്രദ്ധിക്കുക; നിര്‍ഭയ തോക്ക് വിപണിയിലെത്തിയിട്ടുണ്ട്

Posted on: March 26, 2014 8:55 am | Last updated: March 26, 2014 at 8:55 am
SHARE

gunകാണ്‍പൂര്‍: സ്ത്രീകളെ ശല്യം ചെയ്യാന്‍ ബസ് സ്റ്റോപുകളിലും ഇരുളിന്റെ മറവിലുമെല്ലാം കാത്തിരിക്കുന്ന ഞരമ്പ് രോഗികള്‍ ഇനി അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. സത്രീകളുടെ സുരക്ഷക്കായി ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി പുറത്തിറക്കിയ നിര്‍ഭീക് തോക്ക് വിപണിയിലെത്തിയിരിക്കുകയാണ്. 500 ഗ്രാം തൂക്കം വരുന്ന തോക്ക് ബാഗിലും പേഴ്‌സിലും കൊണ്ടുനടക്കാവുന്നതാണ്.

2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ട മാനഭംഗത്തിനിരയായ നിര്‍ഭയയോടുള്ള ആദരവായാണ് തോക്കിന് ‘നിര്‍ഭീക്’ എന്ന് പേര് നല്‍കിയിരിക്കുന്നത്. ആദ്യ മൂന്ന് തോക്കുകള്‍ സ്ത്രീകള്‍ക്കും ഏഴ് തോക്കുകള്‍ പുരുഷന്‍മാര്‍ക്കും നല്‍കി ഫാക്ടറി ചെയര്‍മാന്‍ എം സി ബന്‍സാല്‍ നിര്‍ഭീക് പുറത്തിറക്കി. ഒരു തോക്കിന് 1,22,360 രൂപയാണ് വില.ബുക്ക് ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭിക്കുക. സ്ത്രീകള്‍ക്കാണ് മുന്‍ഗണന.