ദേശീയ പതാകയെ അവഹേളിച്ചെന്ന പരാതിയില്‍ കെജരിവാളിനെതിരെ കേസ്

Posted on: March 24, 2014 10:27 am | Last updated: March 25, 2014 at 12:02 am
SHARE

aap, kejriwal and broomഭോപ്പാല്‍: ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ എ എ പി നേതാവ് അരവിന്ദ് കെജരിവാളിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. ഭോപ്പാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ദേശീയ പതാകക്കൊപ്പം ചൂല്‍ പിടിക്കുന്നത് പതാകയെ അപമാനിക്കലാണ് എന്നാണ് ഹരജിക്കാരന്റെ വാദം.

കെജരിവാളിന് പുറമെ എ എ പി നേതാക്കളായ ഷാസിയ ഇല്‍മി, അശുതോഷ്, ഗാന്ധിജിയുടെ പൗത്രന്‍ രാജ് മോഹന്‍ ഗാന്ധി തുടങ്ങി 10 പേര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം മധ്യപ്രദേശിലുള്ള ആറു പേര്‍ക്കെതിരെയും ഡല്‍ഹിയിലുള്ള എ എ പി നേതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായി ബിന പോലീസ് അറിയിച്ചു.