കെജ്‌രിവാളിന് കരിങ്കൊടി

    Posted on: March 23, 2014 12:10 am | Last updated: March 23, 2014 at 12:11 am
    SHARE

    kejriwalഫരീദാബാദ്: ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫരീദാബാദില്‍ നടന്ന റോഡ് ഷോക്കിടെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനു നേരെ കരിങ്കൊടി. ഹരിയാനയിലേക്കുള്ള രണ്ട് ദിവസത്തെ റോഡ് ഷോയാണ് കെജ്‌രിവാള്‍ ഇന്നലെയാരംഭിച്ചത്.
    ഗ്യാസ് വില വര്‍ധനവില്‍ പ്രതിഷേധിച്ചായിരുന്നു നാട്ടുകാരുടെ രോഷം. ഏപ്രില്‍ ഒന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാസ് വില വീണ്ടും കൂട്ടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി ജെ പിയും കോണ്‍ഗ്രസും അധികാരത്തിലെത്തിയാല്‍ ഗ്യാസ് വില പലമടങ്ങ് വര്‍ധിക്കുമെന്ന് എ എ പി റോഡ് ഷോയില്‍ ആരോപിച്ചിരുന്നു. അംബാനിയുടെ വ്യക്തിപരമായ നേട്ടം മാത്രമാണ് പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നതെന്ന് എ എ പി പറഞ്ഞു. ഇതിനിടെയായിരുന്നു കരിങ്കൊടി. എന്നാല്‍ ബി ജെ പിയാണ് കരിങ്കൊടിക്ക് പിന്നിലെന്ന് എ എ പി ആരോപിച്ചു.