മട്ടന്നൂര്‍ പെണ്‍വാണിഭം: എട്ട് പ്രതികള്‍ക്ക് തടവുശിക്ഷ

Posted on: March 20, 2014 3:23 pm | Last updated: March 20, 2014 at 3:37 pm

rape

കൊച്ചി: മട്ടന്നൂര്‍ പെവാണിഭക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് പേര്‍ക്ക് തടവുശിക്ഷ വിധിച്ചു. ഒന്നാം പ്രതി സോജോക്ക് 38 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ദീപുവിന് 21 വര്‍ഷവും മൂന്നാം പ്രതി സകറിയക്ക് എട്ട് വര്‍ഷവും തടവുശിക്ഷ വിധിച്ചു. ഇന്ന് രാവിലെയാണ് എട്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. 19 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ കോടതി വെറുതെ വിട്ടു.

2009ല്‍ മട്ടന്നൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സോജ ജയിംസും ദിപുവും ചേര്‍ന്ന് മറ്റു പ്രതികള്‍ക്കായി കാഴ്ചവെച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സോജയുടെ ഇടപ്പള്ളിയിലെ വാടകവീട്, നഗരത്തിലെ വിവിധ ഫഌറ്റുകള്‍, പ്രമുഖ ഹോട്ടലുകള്‍, ആലപ്പുഴയിലെ ഹൗസ്‌ബോട്ട്, ചേര്‍ത്തലയിലെ വീട് എിവിടങ്ങളില്‍ വന്‍തുക വാങ്ങി സോജ പെകുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചു. നഗരത്തിലെ ഫഌറ്റില്‍ നിന്ന് അനാശാസ്യത്തിന്റെ പേരില്‍ അറസ്റ്റ് നടത്തി പതിവുപോലെ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് കോടതി സംശയം ഉന്നയിച്ചതാണ് കേസിന് വഴിത്തിരിവായത്.