വാജ്പയ് മിതവാദി തന്നെ: വി എം സുധീരന്‍

Posted on: March 20, 2014 2:32 am | Last updated: March 20, 2014 at 12:32 am
SHARE

vm sudheeranതിരുവനന്തപുരം: ഗുജറാത്ത് കലാപകാലത്ത് നരേന്ദ്രമോദിയോട് രാജ്യധര്‍മം പാലിക്കണമെന്ന് പറഞ്ഞ അടല്‍ ബിഹാരി വാജ്പയ് മിതവാദിയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. മോദിയുടെ കാലത്ത് വാജ്പയിക്കോ, അഡ്വാനിക്കോ പോലും സ്ഥാനമില്ലെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ പ്രതിപക്ഷം അതിനെ വളച്ചൊടിക്കുകയായിരുന്നു. വിദേശ നയങ്ങളില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നിലപാടുകളോട് ഏറെ സാമ്യമുള്ളവയാണ് വാജ്പയിയുടെയും നിലപാടുകളെന്ന് പാര്‍ലിമെന്റ്അംഗങ്ങള്‍ തന്നെ വ്യക്തമാക്കിയതാണ്. പ്രതിരോധത്തിലായ പ്രതിപക്ഷം ഇത്തരം വാദമുഖങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.