രാധ വധം: ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിഞ്ഞു

Posted on: March 18, 2014 1:06 am | Last updated: March 18, 2014 at 1:06 am
SHARE

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയെ നേരത്തെ രണ്ട് തവണ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ക്വട്ടേഷന്‍ സംഘത്തെ അനേ്വഷണ സംഘം തിരിച്ചറിഞ്ഞു. നിലമ്പൂര്‍ സ്വദേശികളായ ജംഷീര്‍, സാദിഖ്, ശഫീഖ്, ഷമീം, ശബീബ് എന്നിവരെയാണ് അനേ്വഷണ സംഘം തിരിച്ചറിഞ്ഞത്. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ കാറിടിച്ച് രാധയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. ഈ കേസില്‍ ബിജു നായരുടെ പേരില്‍ അറസ്റ്റ് രേഖപ്പെടുത്തി. മുമ്പ് വാഹനങ്ങള്‍ കത്തിച്ച കേസിലും, കാറില്‍ നിന്ന് വടിവാള്‍ പിടിച്ചെടുത്ത കേസിലും ജംഷീര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. രണ്ട് തവണ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയ മൂന്ന് വാടക കാറുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും.