യു ഡി എഫ് യോഗത്തിനിടെ എ ഐ ഷാനവാസിന് നേരെ കയ്യേറ്റശ്രമം

Posted on: March 14, 2014 2:35 pm | Last updated: March 14, 2014 at 3:14 pm

M-I-Shanavasമാനന്തവാടി: വയനാട്ടിലെ മാനന്തവാടിയില്‍ യു ഡി എഫ് തെരെഞ്ഞെടുപ്പ് യോഗത്തിനിടെ വയനാട് ലോക്‌സഭാ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസിന് നേരെ കയ്യേറ്റശ്രമം. എം പിയായിരിക്കെ താന്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരുന്നു ഷാനവാസിന് നേരെ കയ്യേറ്റശ്രമമുണ്ടായത്. താങ്കളെന്താണ് കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തിനുവേണ്ടി ചെയ്തതെന്ന് ചോദിച്ചാണ് ചിലര്‍ ഷാനവാസിന് നേരെ പാഞ്ഞടുത്തത്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും വീണ്ടും ബഹളം തുടര്‍ന്നപ്പോള്‍ ഷാനവാസ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.