താജുല്‍ ഉലമ മഖാമിലേക്ക് ജനപ്രവാഹം

Posted on: March 14, 2014 6:00 am | Last updated: March 14, 2014 at 1:21 am
SHARE

ullal 2പയ്യന്നൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും നിരവധി ത്വരീഖത്തുകളുടെ ശൈഖുമായ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെ മഖ്ബറ സിയാറത്തിന് എട്ടിക്കുളത്തേക്കും ജനപ്രവാഹം.
ശൈഖുനാ കോട്ടൂര്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ ശിഷ്യ കൂട്ടായ്മയായ അല്‍ഖിദമത്തുസ്സന്നിയ സംഘടിപ്പിച്ച തെന്നല സി എം മര്‍ക്കസില്‍ നിന്നുള്ള സംഘമാണ് ഇന്നലെ താജുല്‍ ഉലമയുടെ സവിധമണിഞ്ഞത്. 1200 ഓളം ശിഷ്യഗണങ്ങള്‍ പതിനൊന്നോളം ടൂറിസ്റ്റ് ബസുകളും മറ്റു വാഹനങ്ങളിലുമായാണ് ഇന്നലെ താജുല്‍ ഉലമയുടെ മഖ്ബറ സിയാറത്ത് ചെയ്യാന്‍ മലപ്പുറത്തുനിന്നുമുള്ള സംഘമെത്തിയത്.
കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പൊന്മള മുഹ്‌യുദ്ദീന്‍ ബാഖവി, ചാപ്പനങ്ങാടി ഇസ്മാഇല്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് സംഘത്തെ നയിച്ചത്. താജുല്‍ ഉലമയുടെ പുത്രന്‍ സയ്യിദ് ഇമ്പിച്ചികോയതങ്ങള്‍, താജുല്‍ ഉലമ എജ്യുക്കേഷനല്‍ സെന്റര്‍ പ്രവര്‍ത്തകരായ എം ടി പി ഇസ്മാഇല്‍, യൂസഫ് ഹാജി പെരുമ്പ, മുഹമ്മദലി ഹാജി മുട്ടം തുടങ്ങിയവര്‍ സംഘത്തെ സ്വീകരിച്ചു. അതിനിടെ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം തങ്ങളുടെ മഖാം സിയാറത്തിനുശേഷം വിശ്വ വിഖ്യാത കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ കോട്ടൂര്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ ദര്‍സ് നടത്തി.