Connect with us

Wayanad

ജനസമ്പര്‍ക്കവും തുണച്ചില്ല: സക്കീനക്ക് കൂട്ട് ദുരിതം മാത്രം

Published

|

Last Updated

wyd-sakkenaമാനന്തവാടി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെ വാഗ്‌സദാനവും പാഴ്‌വാക്കായാതതോടെ കാട്ടിക്കുളം ചെമ്പകമൂല പോലീസ് കുന്നിലെ കളിയാക്കല്‍ സക്കീന(43) ക്ക് കൂട്ട് ദുരിതം മാത്രമായി. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ജനസമ്പര്‍ക്ക പരിപാടിയില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്ക് നേരിട്ടു പരാതി നല്‍കിയിരുന്നു.അന്ന് സക്കീനക്ക് ചികിത്സാ സഹായ വാഗ്‌സദാനം നല്‍കിയിരുന്നു.
എന്നാല്‍ മാസം നാല് പിന്നിട്ടിട്ടും സക്കീനക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മകള്‍ സുനീറയുടെ ഭര്‍ത്താവ് അബ്ദുല്ല കൂലി പണിയെടുത്താണ് കുടുംബം പോറ്റുന്നത്. 18 വര്‍ഷം മുമ്പ് പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ വീട്ടിനുള്ളിലാണ് ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാസത്തില്‍ ഒരു തവണ റേഡിയേഷന്‍ ചികിത്സ നല്‍കണം. ഇതിനുള്ള തുക അയല്‍വാസികളും മറ്റും പിരിവെടുത്തു നല്‍കുകയാണ്. ഈ സാഹചരയത്തിലാണ് മുഖ്യമന്ത്രിയുടെ ജനസമ്പറക്ക പരിപാടിയില്‍ സക്കിനയെത്തിയത്. ഇവരില്‍ നിന്നും മന്ത്രിമാരും എംഎല്‍എമാരും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു.
എല്ലാ സഹായങ്ങളും ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയും അതിനായി വില്ലേജ് ഓഫീസില്‍ ബന്ധപ്പെടാന്‍ മതിയെന്നും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ നാളിതുവരെയായും കുടുംബത്തിന് യാതൊരു സഹായവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചില്ല. ഉമ്മക്ക് കൂട്ടിരിക്കുന്നതിനിടയിലും സുനീറ നിരവധി തവണ വില്ലേജ് ഓഫീസില്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
കുടുംബത്തിന്റെ നിത്യ ചെലവിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിനായി ഇപ്പോള്‍ സക്കീനയുടെ പ്രായപൂര്‍ത്തിയാകാത്ത മകനും കൂലിപ്പണിക്ക് പോകുകയാണ്. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കിലും സഹായ ഹസ്തരുടെ കനിവ് തേടുകയാണ് ഈ കുടുംബം.