ഛത്തിസഗഢ് ആക്രമണം എന്‍ ഐ എ അന്വേഷിക്കും

Posted on: March 12, 2014 3:01 pm | Last updated: March 12, 2014 at 4:46 pm
SHARE

chattisgarhറായ്പൂര്‍: ഛത്തിസ്ഗഢില്‍ ഇന്നലെ 16 പേരുടെ മരണത്തിന് ഇടയാക്കിയ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡേ. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണം സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് തീയതികളില്‍ മാറ്റം വരുത്തില്ലെന്നും ഷിന്‍ഡേ പറഞ്ഞു.

കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ഷിന്‍ഡേ ആദരാഞ്ജലികള്‍ അറിയിച്ചു.