യു ഡി എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ലെന്ന് കെ എം മാണി

Posted on: March 12, 2014 12:48 pm | Last updated: March 12, 2014 at 11:27 pm
SHARE

maniതിരുവനന്തപുരം: യു ഡി എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. അതു പൂര്‍ത്തിയായി കഴിയുമ്പോള്‍ സ്ഥാനാര്‍ഥികളാരെന്ന് വ്യക്തമാക്കും. ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളൊക്കെ അഭ്യൂഹങ്ങളാണെന്നും അതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

യു ഡി എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി എന്ന് ഇന്ന് വി എം സുധീരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇടുക്കി സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കേരളകോണ്‍ഗ്രസില്‍ ജോസഫ് വിഭാഗത്തിന്റെ നിലപാട്.