കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെയെന്ന് സുധീരന്‍

Posted on: March 12, 2014 9:52 am | Last updated: March 13, 2014 at 8:18 am
SHARE

congress

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സോണിയയെ ധരിപ്പിച്ചിട്ടുണ്ട്. ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും. സിറ്റംഗ് സീറ്റ് വിട്ടുകൊടുക്കുന്നതിലുള്ള ബുദ്ധമുട്ടുകള്‍ കേരളകോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഇന്ന് പുലര്‍ച്ചെയാണ് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്. സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച ശേഷം പട്ടിക തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും. ഇന്ന് നടക്കുന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് സമിതി പട്ടിക പരിശോധിച്ച് അന്തിമ നിലപാടെടുക്കും.