തീരുമാനത്തില്‍ ഉറച്ച് ആര്‍ എസ് പി; കൊല്ലത്ത് മത്സരിക്കും

Posted on: March 9, 2014 4:25 pm | Last updated: March 10, 2014 at 7:42 am
SHARE

rspകൊല്ലം: ഇടതുമുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആര്‍ എസ് പി കൊല്ലം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യു ഡി എഫിന്റെ പിന്തുണയോടെ കൊല്ലത്ത് മത്സരിക്കാനും തീരുമാനമായി.

കൊല്ലം സീറ്റ് നല്‍കാതെ സി പി എം തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസ് കുറ്റപ്പെടുത്തി. മുന്നണി ബന്ധം തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദികള്‍ സി പി എമ്മും സി പി ഐയുമാണ്. ഓരോ തവണ സീറ്റ് ചോദിക്കുമ്പോഴും തിരികെ തരാതെ വഞ്ചിച്ചു. ആകെയുള്ള ഒന്‍പത് നിയമസഭാ സീറ്റുകളില്‍ ആദ്യം മൂന്നെണ്ണവും പിന്നീട് രണ്ടെണ്ണവും പിടിച്ചെടുത്തു. ദേശീയതലത്തിലെ ഇടതുപക്ഷ ഐക്യത്തിന്റെ പേരില്‍ സിപിഎം കെട്ടിയിടുകയായിരുന്നുവെന്നും അസീസ് ആരോപിച്ചു.