Connect with us

Gulf

വിദ്യാലയങ്ങളുടെ അംഗീകാരം; പ്രശ്‌നപരിഹാരം തെളിയുന്നു

Published

|

Last Updated

അബുദാബി: അബുദാബിയില്‍ ചില സ്‌കൂളുകളുടെ അംഗീകാരം റദ്ദായത് സംബന്ധിച്ച പ്രശ്‌നത്തിന് പരിഹാരമാവുന്നു. കുട്ടികള്‍ക്ക് തുടര്‍പഠനത്തിനുള്ള സാഹചര്യം ഉറപ്പുനല്‍കിക്കൊണ്ട് അബുദാബി എജ്യുക്കേഷണല്‍ കൗണ്‍സിലിന്റെ അറിയിപ്പ് ലഭിച്ചതായി ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
പുതിയ വിദ്യാഭ്യാസ വര്‍ഷം മുതല്‍ മാത്രമെ വിദ്യാര്‍ഥികളെയും മറ്റൊരു സ്‌കൂളിലേക്ക് മാറ്റുമെന്ന് ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ സന്ദേശം ചില രക്ഷിതാക്കള്‍ക്കും ലഭിച്ചിരുന്നു. ഇതോടെ അബുദാബി ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂളിലേയും ലിറ്റില്‍ ഫഌവര്‍ സ്‌കൂളിലേയും രണ്ടായിരം കുട്ടികളുടെ പഠന കാര്യത്തിലുണ്ടായിരുന്ന ആശങ്ക മാറി. നേരത്തേ ഇന്ത്യന്‍ ഇസ്‌ലാഹി സ്‌കൂളിലെ വിദ്യാര്‍ഥിയുടെ രക്ഷിതാവ് നല്‍കിയ പരാതിയില്‍ അബുദാബി ഗവണ്‍മെന്റ് കോണ്‍ട്രാക്ട് സെന്ററില്‍ നിന്നും കുട്ടികളുടെ തുടര്‍പഠന സാഹചര്യം ഉറപ്പ് നല്‍കിക്കൊണ്ടുള്ള മറുപടി ലഭിച്ചിരുന്നു.
എന്നാല്‍ വില്ലാ സ്‌കൂളുകളിലെ അധ്യാപകരുടെയും, മറ്റ് ജീവനക്കരുടെയും കാര്യത്തില്‍ യാതൊരു ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ല. തുടര്‍ന്നുള്ള തീരുമാനങ്ങളും, വിവരങ്ങളും എല്ലാ രക്ഷിതാക്കളെയും ഇ മെയില്‍ വഴിയും, എസ് എം എസ് വഴിയും അറിയിക്കുമെന്നും അഡെക് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അറിയിപ്പുകള്‍ കൃത്യമായി ലഭിക്കുന്നതിനായി കുട്ടികളുടെ വിവരങ്ങളോടൊപ്പം നല്‍കിയ ഫോണ്‍ നമ്പരുകളും ഇ മെയില്‍ വിലാസങ്ങളും തന്നെയാണ് തങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്നു ഉറപ്പ് വരുത്താനും അഡെക് രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അബുദാബി എജുക്കേഷണല്‍ കൗണ്‍സിലുമായി 02 6150381, 02 6150411 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ,
villa.schools@adec.ac.ae എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യുകയോ ചെയ്യാം