റിയാദില്‍ വാഹനാപകടം; നാലു മലയാളികള്‍ മരിച്ചു

Posted on: March 4, 2014 9:42 am | Last updated: March 4, 2014 at 9:42 am

accidentറിയാദില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാലു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ഉപ്പള മംഗല്‍പാടി പഞ്ചായത്തിലെ കൂമ്പാനൂര്‍ കെതക്കാര്‍ ഹൗസിലെ അബ്ദുള്ള, ഭാര്യ ആയിഷാബി, ഇവരുടെ മകന്‍ ലത്തീഫ് (37), ചെറുമകന്‍ അബ്ദുറഹ്മാന്‍ (9 മാസം) എന്നിവരാണ് മരിച്ചത്. ലത്തീഫിന്റെ ഭാര്യ, സഹോദരന്‍ ഹാരിസ്, ഹാരിസിന്റെ മക്കളായ ലുബ്‌ന (7), സിയാന്‍ (3) എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. റിയാദില്‍ നിന്ന് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട സംഘം മടങ്ങവേ മക്ക റിയാദ് ഹൈവേയില്‍വച്ചാണ് അത്യാഹിതം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു.ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

റിയാദിലെ അല്‍ഫാല്‍ കമ്പനിയില്‍ ഓപറേഷന്‍ മേനജരായി ജോലിചെയ്യുന്ന ലത്തീഫ് മാതാപിതാക്കളെ വിസിറ്റിംഗ് വിസയില്‍ കൊണ്ടുവന്നതായിരുന്നു. വ്യാഴാഴ്ചയാണ് ഇവര്‍ ഉംറ നിര്‍വഹിക്കാനായി മദീനവഴി മക്കയിലേക്ക് പുറപ്പെട്ടത്.