മര്‍കസ് സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on: March 3, 2014 4:05 pm | Last updated: March 4, 2014 at 12:12 am
SHARE
Press (1)
മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് മര്‍കസ് കാമ്പസില്‍ പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

മര്‍കസ് നഗര്‍: ഡിസംബര്‍ 18 -21 തിയ്യതികളില്‍ നടക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് മര്‍കസ് കാമ്പസില്‍ പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി, പി ടി എ റഹീം എം എല്‍ എ, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വി പി എം വില്ല്യാപ്പള്ളി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, വി എം കോയ മാസ്റ്റര്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി പ്രസംഗിച്ചു. സി മുഹമ്മദ് ഫൈസി സ്വാഗതവും സി വി സിദ്ദീഖ് ഹാജി നന്ദിയും പറഞ്ഞു.
ഹസ്രത്ത് മുഖ്താര്‍ ബാഖവി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ എസ് മുഹമ്മദ് ബാഖവി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, അപ്പോളോ മൂസ ഹാജി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മജീദ് കക്കാട് സംബന്ധിച്ചു.