ഇന്ധന ടാങ്കറുകളും എല്‍ പി ജി ട്രക്കുകളും ഇന്ന് പണിമുടക്കുന്നു

Posted on: March 3, 2014 7:50 am | Last updated: March 3, 2014 at 11:59 pm
SHARE

TANKER LORRYകൊച്ചി: സംസ്ഥാനത്തെ ഇന്ധന ടാങ്കര്‍ ലോറികളും എല്‍ പി ജി ട്രക്കുകളും ഇന്ന് 24 മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തുന്നു. സംസ്ഥാനത്തിനകത്തു സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്കു രണ്ടു ഡ്രൈവറും ഒരു ഹെല്‍പറും വേണമെന്ന ട്രാന്‍സ്‌പോര്‍ട് കമ്മിഷണറുടെ ഉത്തരവിനെതിരെയാണ് സമരം. ഓള്‍ കേരള എല്‍പണുിജി ട്രക്ക് ആന്‍ഡ് ടാങ്ക് ലോറി ഡീലേഴ്‌സ്, ഓണേഴ്‌സ് ആന്‍ഡ് വര്‍ക്കേസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സൂചനാ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം, പാചകവാതകം, രാസപദാര്‍ഥങ്ങള്‍, ഫര്‍ണസ് ഓയില്‍, ടാര്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളും ട്രക്കുകളുമാണു പണിമുടക്കു നടത്തുന്നത്. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഈ മാസം 10 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.