കൊടുവള്ളിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Posted on: March 2, 2014 9:48 pm | Last updated: March 3, 2014 at 4:51 pm
SHARE

accidentകോഴിക്കോട് /കൊടുവള്ളി: ആമ്പുലന്‍സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്ക്. കൊടുവള്ളി പുഴങ്കര പരേതനായ അസ്സൈന്റെ മകന്‍ ഫാസില്‍ അബൂബക്കര്‍ (29) ആണ് മരിച്ചത്. സുഹൃത്തുക്കളായ കൊടുവള്ളി കാരാട് സുല്‍ഫി (29) യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും വയനാട് മാന്തവാടി സ്വദേശി സുബീഷ്, ആമ്പുലന്‍സ് ഡ്രൈവര്‍ മായനാട് പടിഞ്ഞാരെ കളത്തില്‍ അബ്ദുല്‍ റസാഖ് (52) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കൊടുവള്ളി മോഡേണ്‍ ബസാറിലായിരുു അപകടം. വയനാട്ടില്‍ നിന്ന് തിരിച്ചുവരികയായിരുന്ന സി എച് സെന്ററിന്റെ ആംമ്പുലന്‍സും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെയും നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി കാറ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

റസിയയാണ് ഫാസിലിന്റെ മാതാവ്. ഭാര്യ: മുഹ്‌സിന. രണ്ട് പെണ്‍കുട്ട’ികളുണ്ട്.