Connect with us

National

ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാനുള്ള മാസപരിധി നിയന്ത്രണം കേന്ദ്രം റദ്ദാക്കി

Published

|

Last Updated

lpg

 

ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യാനുള്ള മാസപരിധി നിയന്ത്രണം കേന്ദ്രം റദ്ദാക്കി. ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് 21 ദിവസത്തെ ഇടവേളയില്‍ 12 ഗാര്‍ഹിക സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങാന്‍ സാധിക്കും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പ്രതിമാസം ഒരു പാചകവാതക സിലിണ്ടറിനപ്പുറം അനുവദിക്കുകയില്ലെന്ന നിബന്ധന് റദ്ദാക്കിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.

സബ്‌സിഡ് നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. ഉത്തരവ് പാചകവാതക കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആധാര്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല. ഇക്കാരണം പറഞ്ഞ് പാചകവാതക കമ്പനികള്‍ സബ്‌സിഡി നിരക്കില്‍ പാചകവാതകം നല്‍കാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സബ്‌സിഡി സിലിണ്ടറുകള്‍ ആറാക്കി പരിമിതപ്പെടുത്തുകയും പിന്നീടത് ഒന്‍പതും പന്ത്രണ്ടും ആക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തിനു പിന്നാലെയാണ് ബുക്കിംഗിലെ നിയന്ത്രണവും ഒഴിവാക്കിയിരിക്കുന്നത്.

 

Latest