Connect with us

Gulf

വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

Published

|

Last Updated

ദുബൈ: വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ ആശ്രിതര്‍ക്ക് മൂന്ന് ലക്ഷം ദിര്‍ഹം നല്‍കാന്‍ വിധി. എറണാകുളം മുവാറ്റുപുഴ സ്വദേശി അശ്‌റഫിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം.
22 വര്‍ഷമായി അബുദാബിയിലെ കമ്പനിയില്‍ ഡ്രൈവറായിരുന്നു അശ്‌റഫ്. 2010 നവംബര്‍ 13ന് അബുദാബിയിലേക്കുള്ള യാത്രാ മധ്യേ അശ്‌റഫ് ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ തകര്‍ന്നതിനെ തുടര്‍ന്ന് റോഡിനരുകില്‍ വാഹനം നിര്‍ത്തി ടയര്‍ മാറ്റുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സാരമായി പരുക്കേറ്റ അശ്‌റഫിനെ അല്‍ റഹ്ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും ഡിസംബര്‍ 17ന് മരണപ്പെടുകയായിരുന്നു. അപകടത്തിനിടയാക്കി ഡ്രൈവര്‍ക്ക് കോടതി തടവും പിഴയും വിധിച്ചു. കൂടാതെ കുടുംബത്തിന് രണ്ടു ലക്ഷം ദിര്‍ഹം ദിയാധനവും വിധിച്ചിരുന്നു. ഈ തുക അവകാശികള്‍ക്കു നേരത്തെ ലഭിച്ചിരുന്നു.
തുടര്‍ന്ന് മൂവാറ്റുപുഴ അസോസിയേഷന്റെ പ്രവര്‍ത്തകനും ദുബൈ നഗരസഭ ജീവനക്കാരനുമായ അബ്ദുര്‍റശീദ്, ദുബൈ അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ശംസുദ്ദീന്‍ കരുനാഗപ്പള്ളിക്ക് നഷ്ടപരിഹാരത്തിനു സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ അവകാശികളായ ഭാര്യ, മാതാവ്, മക്കള്‍ എന്നിവരില്‍ നിന്നും വക്കാലത്ത് നല്‍കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബുദാബി കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് മുഴുവന്‍ തുകയും നല്‍കാന്‍ വിധി വന്നത്. നേരത്തെ ലഭിച്ച രണ്ട് ലക്ഷം ദിര്‍ഹം ചോരപ്പണവും ഇപ്പോഴത്തെ മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും ഉള്‍പ്പെടെ അഞ്ച് ലക്ഷം ദിര്‍ഹമാണ് ലഭിച്ചത്.