സിന്ധുരത്‌ന: നാവികരുടെ മൃതദേഹം കണ്ടെത്തി

Posted on: February 27, 2014 7:53 pm | Last updated: February 27, 2014 at 11:55 pm

ins sindhuratnaമുംബൈ: അപകടത്തില്‍പ്പെട്ട ഐ എന്‍ എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ രണ്ട് ജീവനക്കാരും മരിച്ചതായി നാവികസേന അധികൃതര്‍ സ്ഥിരീകരിച്ചു. ലഫ്റ്റനന്റ് കമാന്‍ഡര്‍ കപീഷ് മുവല്‍, ലഫ്റ്റനന്റ് മനോരഞ്ജന്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. മുങ്ങിക്കപ്പലിനുള്ളിലെ അടച്ചിട്ട കംപാര്‍ട്ട്‌മെന്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ചയുണ്ടായ അപകടത്തെ തുടര്‍ന്ന് ഇരുവരെയും കാണാതാകുകയായിരുന്നു. മുങ്ങിക്കപ്പല്‍ മുംബൈ തീരത്ത് തിരിച്ചെത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകട കാരണത്തെ കുറിച്ച് വിശദമായി പരിശോധിച്ചു വരികയാണ്. മുങ്ങിക്കപ്പല്‍ അപകടത്തിന് പിന്നാലെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി കെ ജോഷി നാവികസേനാ മേധാവി സ്ഥാനം രാജിവെച്ചിരുന്നു.