ശൈഖ് സൈഫ് ട്വിറ്ററില്‍ ആശയ വിനിമയം തുടങ്ങി

Posted on: February 27, 2014 5:47 pm | Last updated: February 27, 2014 at 5:47 pm
SHARE

shaikh saifഅബുദാബി: യു എ ഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ട്വിറ്ററില്‍ ആശയ വിനിമയം തുടങ്ങി. തനിക്ക് മകന്‍ പിറന്നതായാണ് ശൈഖ് സൈഫിന്റ് ആദ്യ ട്വീറ്റ്. ശൈഖ് സൈഫിന്റെ നാലാമത്തെ സന്താനമാണിത്. ബുധനാഴ്ച വൈകുന്നേരത്തോടെ ശൈഖ് സൈഫിന് ട്വിറ്ററില്‍ 19,000ഓളം പിന്തുടര്‍ച്ചക്കാരെ ലഭിച്ചിട്ടുണ്ട്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ‘രണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്നിവര്‍ക്കും മന്ത്രിമാര്‍ക്കും ട്വിറ്റര്‍ എക്കൗണ്ടുണ്ട്.