Ongoing News
കെ എസ് ആര്‍ ടി സിക്ക് 100 കോടി

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് നൂറുകോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കെ എസ് ആര്‍ ടി സിയുടെ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് നൂറ് കോടി അനുവദിച്ചത്. ജനുവരി ഫെബ്രുവരി മാസങ്ങളിലെ കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശികയും ജീവനക്കാരുടെ ശമ്പളവും വരുന്ന ശമ്പള ദിനത്തില്‍ തന്നെ കൊടുക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മാര്‍ച്ച് ഒന്നിന് പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന്് തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.
---- facebook comment plugin here -----