റസാഖ് മുല്ലയെ സി പി എം പുറത്താക്കി

Posted on: February 27, 2014 5:38 am | Last updated: February 27, 2014 at 12:40 am

1_2011-05-18-02-20-24_Graphic1കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സി പി എം നേതാവും മുന്‍ മന്ത്രിയും എം എല്‍ എയുമായ റസാഖ് മുല്ലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിവാദ അഭിമുഖവും പാര്‍ട്ടിവിരുദ്ധ പ്രസംഗവുമാണ് നടപടിക്ക് കാരണം. ബംഗാളില്‍ സി പി എമ്മിന്റെ മുസ്‌ലിം മുഖമായിരുന്നു റസാഖ് മുല്ല.
സി പി എം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഇടനിലക്കാരാണെന്നും പകല്‍ ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളുടെ ഇടനാഴിയില്‍ കഴിയുകയും രാത്രിയില്‍ മുന്തിയ ഇനം മദ്യം ഉപയോഗിക്കുന്നവരാണെന്നുമായിരുന്നു മുല്ലയുടെ ആരോപണം.