റോഹിംഗ്യാ: വംശീയ ആക്രമണം നടന്നത് സര്‍ക്കാറിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്‌

Posted on: February 27, 2014 6:00 am | Last updated: February 27, 2014 at 12:08 am

യാങ്കൂണ്‍: മ്യാന്‍മറിലെ റോഹിംഗ്യ മുസ്‌ലിംകള്‍ക്കെതിരെ ബുദ്ധ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ സര്‍ക്കാര്‍ അറിവോടെയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടന. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ ബുദ്ധമത വിഭാഗത്തില്‍ പെട്ട തീവ്രവാദ സംഘങ്ങള്‍, ന്യൂനപക്ഷമായ റോഹിംഗ്യാ മുസ്‌ലികള്‍ക്കെതിരെ നടത്തിയ കടുത്ത ആക്രമണങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞുവെന്നതിന് വ്യക്തമായ രേഖകളും തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
മനുഷ്യാവകാശ സംഘടനയുടെ ആരോപണത്തോട് സര്‍ക്കാര്‍ വക്താക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കലാപത്തില്‍ 280 മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും 140, 000 നാടുവിടുകയും ചെയ്തിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഈ കലാപം വഴിവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന വിഭാഗങ്ങളില്‍ ഒന്നായിട്ടാണ് യു എന്‍ റോഹിഗ്യ മുസ്‌ലിംകളെ കാണുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മ്യാന്‍മറിലെത്തിയ റോഹിംഗ്യകളെ പൗരന്‍മാരായി കണാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ട