ഷാര്‍ജ നഗരസഭ തെരുവ് കച്ചവടക്കാരെ പിടികൂടി

Posted on: February 26, 2014 9:00 pm | Last updated: February 26, 2014 at 9:08 pm

ഷാര്‍ജ: തെരുവ് കച്ചവടക്കാരെ പിടികൂടിയതായി ഷാര്‍ജ നഗരസഭ വ്യക്തമാക്കി. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ തിരച്ചലിലാണ് ഇവര്‍ പിടിയിലായതെന്ന് നഗരസഭയുടെ ഓപറേഷന്‍സ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡയറക്ടര്‍ ഉമര്‍ അല്‍ ഷര്‍ജി വ്യക്തമാക്കി. ഇതോടൊപ്പം വകുപ്പിന്റെ നേതൃത്വത്തില്‍ 218 സ്റ്റോര്‍കീപ്പര്‍മാര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. നഗരസഭയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ലൈസന്‍സില്ലാതെ കച്ചവടം നടത്തിയവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. കാമ്പയിന്റെ ഭാഗമായി നിലവാരമില്ലാത്ത വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.