ലോകം മുഴുവന്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍

Posted on: February 26, 2014 3:18 pm | Last updated: February 26, 2014 at 3:18 pm

wi fiവാഷിംഗ്ടണ്‍: ലോകം മുഴുവന്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കാന്‍ അമേരിക്കന്‍ കമ്പിനി ഒരുങ്ങുന്നു. മീഡിയ ഡെവലപ്‌മെന്റ് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് എന്ന കമ്പനിയാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകം മുഴുവനുള്ളവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

നൂറുകണക്കിന് സാറ്റലൈറ്റ് ക്യൂബുകളുടെ സഹായത്തോടെയാണ് ശൂന്യാകശത്ത് നിന്ന് ലോകം മുഴുവന്‍ സൗജന്യ വൈഫൈ കണക്ഷന്‍ നല്‍കുന്നത്. ആര്‍ക്കുവേണമെങ്കിലും ഫോണിലോ കമ്പ്യൂട്ടറിലോ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് മീഡിയ ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്.