മുങ്ങിക്കപ്പലില്‍ തീപിടുത്തം; നാവികരെ രക്ഷപ്പെടുത്തി

Posted on: February 26, 2014 11:34 am | Last updated: February 26, 2014 at 11:51 am
sindhuratna
ഐ എന്‍ എസ് സിന്ധുരത്‌ന (ഫയല്‍ ചിത്രം)

മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലായ ഐ എന്‍ എസ് സിന്ധുരത്‌നയില്‍ തീപിടുത്തം. തീപിടുത്തത്തെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് അവസനിലയിലായ അഞ്ച് നാവികരെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണിക്കിടെ നീറ്റിലിറക്കിയതാണ് ഐ എന്‍ എസ് സിന്ധുരത്‌ന. പരിശോധനാസമയമായതിനാല്‍ ആയുധങ്ങള്‍ കപ്പലില്‍ സൂക്ഷിച്ചിരുന്നില്ല.

തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതു വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മുങ്ങിക്കപ്പലിന് കേടുപാടുകളൊന്നും ഇല്ലായിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ആറ് മണിക്കാണ് മുങ്ങിക്കപ്പലിനുള്ളില്‍ പുക വ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം നാവികസേനയുടെ സിന്ധുരക്ഷക് എന്ന മുങ്ങിക്കപ്പലിന് തീപിടിച്ച് 18 പേര്‍ മരിച്ചിരുന്നു.