കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അഞ്ച് പേര്‍ക്കെതിരെ കോഫെപോസ

Posted on: February 26, 2014 10:47 am | Last updated: February 26, 2014 at 11:19 am

gold caprtureകൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ അഞ്ചു പ്രതികള്‍ക്കെതിരെ കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ലിംഗ് ആക്റ്റിവിറ്റീസ് ആക്ട് (കോഫെപോസ) ചുമത്തി. കേസിലെ ഒന്നാം പ്രതി ഷഹബാസ്, യഥാക്രമം രണ്ടു മുതല്‍ അഞ്ചുവരെ പ്രതികളായ നബീല്‍, അബ്ദുല്‍ ലായിസ്, ഹിറോമോസ, റാഹില എന്നിവര്‍ക്കെതിരെയാണ് കോഫെപോസ ചുമത്തിയത്. കോഫെപോസ ബോര്‍ഡാണ് കുറ്റം ചുമത്തിയത്.

ഇവര്‍ സ്ഥിരമായി രാജ്യത്തേക്ക് സ്വര്‍ണം കടത്തുന്നവരാണെന്ന് ഡി ആര്‍ ഐ കോഫെപോസ ബോര്‍ഡിനെ അറിയിച്ചിരുന്നു.