Connect with us

Gulf

ഡി എഫ് എഫ്: ബീച്ചുകളില്‍ തട്ടുകടകള്‍

Published

|

Last Updated

ദുബൈ: ദുബൈ ഭക്ഷ്യോത്സവത്തിന്റെ ഭാഗമായി ബീച്ചുകളില്‍ താല്‍കാലിക റസ്റ്റോറന്റുകള്‍. ജുമൈറ ബീച്ചില്‍ റോട്ടിമം കഫേ, ലാക്രിപാരിസ്, കഫേടുഗോ, ലിബാനീഷ് എന്നിവയും സണ്‍സെറ്റ് ബീച്ചില്‍ റോ കോഫി, ലാ പ്രൊവന്‍സ്, ഐനസ് മാകറോണ്‍, ക്യോ കഫേ, ബര്‍ജീല്‍ എന്നിവയും കൈറ്റ് ബീച്ചില്‍ ബൈകേര്‍സ് കഫേ, ലോക സലാഡീഷ്യസ്, കോഫിയോള്‍, എക്‌സ് ട്രീം ശഖര്‍മ, പവര്‍ ബര്‍ഗര്‍, ഹദൂത മസ്‌റിയ, സീവ്യു എന്നിവയും പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
കാര്‍ഗോ കണ്ടെയ്‌നറുകളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. മാര്‍ച്ച് എട്ടുവരെ ഉച്ച 12 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും.
സ്വദേശി, ഈജിപ്ഷ്യന്‍ മെക്‌സിക്കല്‍ ഭക്ഷണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡി എഫ് എഫ് സി ഇ ഒ ലൈലാ മുഹമ്മദ് സുഹൈല്‍ അറിയിച്ചു.

---- facebook comment plugin here -----

Latest