മുസ്ലിംകളോട് മാപ്പിരന്ന് ബി ജെ പി

Posted on: February 25, 2014 7:39 pm | Last updated: February 26, 2014 at 6:22 pm

rajnath singhന്യൂഡല്‍ഹി: തങ്ങളുടെ ഭാഗത്ത് നിന്ന് വന്നുപോയ തെറ്റുകള്‍ക്കെല്ലാം കുനിഞ്ഞ ശിരസ്സോടെ മാപ്പ് ചോദിക്കുന്നുവെന്ന് മുസ്ലിംകളോട് ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. തെറ്റുകളെല്ലാം പൊറുത്ത് ഒരു തവണ തങ്ങളെ പരീക്ഷിച്ച് നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മുസ്ലിം കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

‘ബി ജെ പി തുല്യതയാണ് ഉറപ്പുനല്‍കുന്നത്. മറിച്ചുള്ള കോണ്‍ഗ്രസ് പ്രചരണത്തില്‍ തെറ്റിദ്ധരിക്കപ്പെടരുത്. ഒരു തവണയെങ്കിലും ഞങ്ങളെയൊന്ന് പരീക്ഷിച്ചു നോക്കണം. നിങ്ങളുടെ പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നില്ലെങ്കില്‍ പിന്നീട് ഒരിക്കലും നിങ്ങള്‍ ഞങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട’ – രാജ്‌നാഥ് സിംഗ് പറഞ്ഞു.